Quantcast

മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുന്നു

വാദികളിലും മറ്റും കടുങ്ങിയ നിരവധിപേരെ രക്ഷിച്ചു

MediaOne Logo

Web Desk

  • Updated:

    2024-02-12 17:00:52.0

Published:

12 Feb 2024 4:54 PM GMT

മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുന്നു
X

മസ്കത്ത്: മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ന്യൂനമർദ്ദത്തിന്‍റെ ഭാഗമായി കനത്ത മഴ തുടരുന്നു. കഴിഞ്ഞ രണ്ട്​ ദിവസത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്​ മുസന്ദം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിൽ ആണ് . മഴയെ തുടർന്ന് ഉണ്ടായ വാദികളിലും മറ്റും കടുങ്ങിയ നിരവധിപേരെയാണ്​ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചത്​.

കനത്ത മഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന്​ വടക്കൻ ബാത്തിനയിലെ ആരോഗ്യ കേന്ദ്രത്തിൽ കുടുങ്ങിയ​ 107 പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. ഫിസിക്കൽ തെറാപ്പി സെൻററിൽ അകപ്പെട്ടിരുന്ന ഇവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക്​ മാറ്റിയതായി അതോറിറ്റി അറിയിച്ചു. ബുറൈമിയില്‍ വാദിയില്‍ വാഹനത്തില്‍ അകപ്പെട്ടയാളെളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.

യങ്കലില്‍ രണ്ട് പേര്‍ സഞ്ചരിച്ച വാഹനം വാദിയില്‍ കുടുങ്ങി. ഒരാളെ രക്ഷപ്പെടത്തി. റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ മൂന്ന് കുട്ടികളെ കാണാതായി. കാണാതായ ആളുകൾക്കായി തിരച്ചിൽ തുടരുകാണെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു. സീബിൽ നിന്ന്​ ഒരാളെയും രക്ഷിച്ചു. ദാഹിറ ഗവർണറേറ്റിലെ യാങ്കുളിലെ വാദിയിൽ വാഹനത്തിൽ കൂടുങ്ങിയ ആറുപേരെയും രക്ഷിച്ചു.




യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്​ മുവാസലാത്ത് മസ്കത്ത്​ സിറ്റി സർവിസ്​ റദ്ദാക്കി. എന്നാൽ, മറ്റ്​ സർവിസുകൾ പതിവുപോലെ തുടർന്നു. മവേല സെൻട്രൽ മാർക്കറ്റ്​ മസ്കത്ത്​ മുനിസിപ്പാലിറ്റി അടച്ചിട്ടു. മസ്കത്ത് ഗവർണറേറ്റിലെ​ അമീറാത്ത്-ബൗശർ റോഡ് പൂർണമായി അടച്ചു. ബുധനാഴ്ചവരെ മഴയുണ്ടാകുമെന്നാണ്​ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​.

TAGS :

Next Story