Quantcast

മഴ തുടരും, നാളെ പുലർച്ചയോടെ ന്യൂനമർദം രാജ്യത്തെ ബാധിക്കാൻ സാധ്യത; ഒമാൻ കാലാവസ്ഥാവകുപ്പ്

20 മുതൽ 50 നോട്ട് വരെ വേഗതയിലുള്ള കാറ്റും പ്രതീക്ഷിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    26 March 2026 9:11 PM IST

Rain will continue, low pressure likely to affect the country tomorrow morning; Oman Meteorological Department
X

മസ്കത്ത്: ഒമാനിൽ‌ ഇന്ന് കനത്ത മഴക്ക് ശമനമുണ്ടൊയിരുന്നെങ്കിലും നാളെ പുലർച്ചോടെ മറ്റൊരു ന്യൂനമർദം രാജ്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്, ബുറൈമി, മുസന്ദം ​ഗവർണറേറ്റുകളിൽ മഴ തുടർന്നേക്കും. ശനിയാഴ്ച മറ്റു ​​ഗവർണറേറ്റുകളെയും ന്യൂനമർദം ബാധിക്കാമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പറയുന്നു.

മുസന്ദം, ബുറൈമി, നോർത്ത് ബത്തിന, ദാഹിറ, ദഖിലിയ എന്നീ ഗവർണറേറ്റുകളിലാണ് ആദ്യഘട്ടത്തിൽ കൂടുതൽ മഴ ലഭിക്കുക ക്രമേണ മസ്കത്ത്, സൗത്ത് ബത്തിന, നോർത്ത്, സൗത്ത് ഷർഖിയ, അൽ വുസ്ത എന്നിവിടങ്ങളിലേക്ക് വ്യാപിക്കും. ചില സമയങ്ങളിൽ നേരിയ മഴ ലഭിക്കും ക്രമേണ ഇത് ശക്തി പ്രാപിക്കാമെന്നും ആലിപ്പഴ വർഷവും ഉണ്ടായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 20 മുതൽ 50 നോട്ട് വരെ വേഗതയിലുള്ള കാറ്റും പ്രതീക്ഷിക്കുന്നുണ്ട്.

ദോഫാർ ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചേക്കാമെന്നും പ്രവചനമുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നിർദേശിച്ചു. അതേസമയം പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകൾക്കുള്ള സാഹായത്തിനായി ഭവനമന്ത്രാലയം ഔദ്യോ​ഗിക പോർട്ടൽ തുറന്നു. ദുരിതമനുഭവിക്കുന്ന പൗരന്മാർ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സഹായത്തിനുള്ള അഭ്യർത്ഥനകൾ സമർപ്പിക്കണമെന്ന് ഭവന, നഗരാസൂത്രണ മന്ത്രാലയം ആവശ്യപ്പെട്ടു

TAGS :

Next Story