Quantcast

ഇ.അഹമ്മദ് എക്‌സലൻസ് അവാർഡ് രമ്യാ ഹരിദാസ് എം.പി ഏറ്റുവാങ്ങി

വലിയ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ അവാർഡ് ഏറ്റുവാങ്ങുന്നതെന്ന് രമ്യ

MediaOne Logo

Web Desk

  • Updated:

    2023-03-06 20:00:44.0

Published:

6 March 2023 7:57 PM GMT

Ramya Haridas MP received the E. Ahmed Excellence Award
X

മസ്കത്ത് കെ.എം.സി.സി ഏർപ്പെടുത്തിയ ഇ.അഹമ്മദ് എക്സലൻസ് അവാർഡ് രമ്യ ഹരിദാസ് എം.പി ഏറ്റുവാങ്ങി. മസ്കത്ത് ഹോർമുസ്‌ ഗ്രാന്റ്‌ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫസർ ഖാദർ മൊയ്തീൻ ആണ് പുരസ്‌കാരം കൈമാറിയത്. വലിയ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ അവാർഡ് ഏറ്റുവാങ്ങുന്നതെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു.

ചടങ്ങിൽ മസ്കത്ത് കെ.എം.സി.സി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് , ഗൾഫാർ എൻജിനിനീയറിങ് മാനേജിങ് ഡയറക്ടർ ഡോ. പി. മുഹമ്മദലി, ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ടറി അംഗം അബ്ദുൽ ലത്തീഫ് ഉപ്പള എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി. അബ്ദു സമദ് പൂക്കാട് ഇ.അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ഒമാനിലെ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു.

TAGS :

Next Story