ഒമാനിലെ റിഫൈനറി ഉൽപ്പാദനം 11.4% വർധിച്ചു
ഉൽപ്പാദനം 76.992 ബില്യൺ ബാരലിലെത്തി

മസ്‌കത്ത്: 2025 നവംബർ അവസാനത്തോടെ ഒമാനിലെ മൊത്തം റിഫൈനറി ഉൽപ്പാദനം 11.4 ശതമാനം വർധിച്ചു. ഏകദേശം 76.992 ബില്യൺ ബാരലിലെത്തി. 2024 ലെ ഇതേ കാലയളവിൽ ഇത് 69.113 ബില്യൺ ബാരലായിരുന്നു. റിഫൈനറികളുടെയും പെട്രോളിയം വ്യവസായ മേഖലയുടെയും കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2025 നവംബർ അവസാനത്തോടെ 91-ഒക്ടേൻ ഗ്യാസോലിൻ ഉത്പാദനം 17.5 ശതമാനം വർധിച്ച് 15.64 ബില്യൺ ബാരലായി. അതേസമയം 95-ഒക്ടേൻ ഗ്യാസോലിൻ ഉത്പാദനം 21.1 ശതമാനം വർധിച്ച് 13.182 ബില്യൺ ബാരലായി. ഗ്യാസ് ഓയിൽ (ഡീസൽ) ഉൽപ്പാദനം 11.7 ശതമാനം വർധിച്ച് 31.639 ബില്യൺ ബാരലിലെത്തി.
Next Story
Adjust Story Font
16

