Quantcast

ഒമാന്‍ തീരത്ത്​ നിന്ന്​ കാണാതായ രണ്ട്​ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതായി ബന്ധുകൾ

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ആർ.ഒ.പിയുടെ ഭാഗത്ത് നിന്ന്​ ഇതുവരെ ഉണ്ടായിട്ടില്ല

MediaOne Logo

ijas

  • Updated:

    2022-06-18 18:09:55.0

Published:

18 Jun 2022 6:07 PM GMT

ഒമാന്‍ തീരത്ത്​ നിന്ന്​ കാണാതായ രണ്ട്​ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതായി ബന്ധുകൾ
X

മസ്കത്ത്: ഒമാനിലെ തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ-അഷ്ഖറതീരത്ത്​ നിന്ന്​ കാണാതായ രണ്ട്​ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതായി ബന്ധുകൾ അറിയിച്ചു. പാകിസ്താൻ തീരത്ത്​ നിന്നാണ്​ അലി, സാലിം എന്നിവരെ കണ്ടെത്തിയിട്ടുള്ളത്​. ഇരുവരും ആരോഗ്യവാൻമാരാണെന്നും കുടുംബവുമായി സംസാരിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.

അതേ സമയം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ആർ.ഒ.പിയുടെ ഭാഗത്ത് നിന്ന്​ ഇതുവരെ ഉണ്ടായിട്ടില്ല. ജുൺ ഒമ്പതിനാണ്​ മത്സ്യബന്ധന ബോട്ടിൽ പോയ രണ്ട് യുവാക്കളെ കടലിൽ കാണാതായതായി ​തെക്കൻ ശർഖിയ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡിന് വിവരം ലഭിക്കുന്നത്​. ആർ.ഒ.പി വിവിധ വിഭാഗങ്ങളുമായി സഹകരിച്ച്​ ഊർജിതമായ തിരിച്ചിൽ നടത്തിയിരുന്നു.

TAGS :

Next Story