Quantcast

സലാല മല്ലൂസ്; ഫ്യൂച്ചർ അക്കാദമി സ്പോർട്സിന് തുടക്കമായി

ചെമ്പൻ നാസറും ടീമും വിശിഷ്ടാതിഥികളായിരുന്നു, സോഷ്യൽ മീഡിയയിൽ സജീവമായവർക്ക് ആദരം

MediaOne Logo

Web Desk

  • Updated:

    2023-04-27 14:15:28.0

Published:

27 April 2023 7:42 PM IST

സലാല മല്ലൂസ്; ഫ്യൂച്ചർ അക്കാദമി സ്പോർട്സിന് തുടക്കമായി
X

സലാല മല്ലൂസ് എന്ന കൂട്ടായ്മ ഈദ് ദിനത്തിൽ ഒത്തു ചേരൽ സംഘടിപ്പിച്ചു. മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ കോൺസുലാർ ഏജന്റ് ഡോ: കെ.സനാതനൻ , ഒ.അബ്ദുൽ ഗഫൂർ അബൂ തഹ് നൂൻ എന്നിവർ അതിഥികളായിരുന്നു. നാട്ടിൽ നിന്നെത്തിയ സോഷ്യൽ മീഡിയ ഫെയിം ചെമ്പൻ നാസറും ജുനൈസ് ഡികാപ്രിയോയും (പുലിവാൽ മീഡിയ) വിശിഷ്ടാതികളായി പരിപാടിയിൽ സംബന്ധിച്ചു

കായിക മേഖലയിൽ സലാലയിൽ നിന്നു വളർന്നു വരുന്ന പ്രവാസി വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന ഫ്യൂച്ചർ അക്കാദമി സ്പോർട്സിന്റെ ജേഴ്സി പ്രകാശനം അതിഥികൾ ചേർന്ന് നിർവ്വഹിച്ചു. സലാലയിൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ സജീവരായ നബീർ ആന്റ് ഫാമിലി, അൻസാർ മുഹമ്മദ് , നിയാസ്, സിറാജ് സിദാൻ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി. ക്വിസ് മത്സര വിജയികളായ സൈന ഫാത്തിമയും നിതിൻ ജോസും സമ്മാനങ്ങൾ ഏറ്റു വാങ്ങി. വിവിധ സംഘടന ഭാരവാഹികളായ സന്ദീപ് ഓജ, സിജോയ് പേരാവൂർ, റഷീദ് കൽപറ്റ, ജി.സലീംസേട്ട്, ഹുസൈൻ കാച്ചിലോടി, അയ്യൂബ് വി. എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കൺവീനർ ജംഷാദ് അലി, ഫൈസൽ,സിറാജ്,ഷാനിഫ്,ഷബീർ ഖാദർ എന്നിവർ പരിപാടി നിയന്ത്രിച്ചു.

TAGS :

Next Story