Quantcast

സലാല ഐഎസ്‌സി മലയാള വിഭാഗം ഓണാഘോഷം സെപ്തംബർ 12ന്

കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗ കൾച്ചറൽ ഈവന്റ് ഒക്ടോബർ 31ന്

MediaOne Logo

Web Desk

  • Published:

    9 Sept 2025 12:22 PM IST

Salalah ISC Malayalam section Onam celebrations on September 12th
X

സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗത്തിന്റെ ഓണാഘോഷം സെപ്തംബർ 12ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് മലയാള വിഭാഗം അംഗങ്ങൾക്കും കുടുംബാഗങ്ങൾക്കും ക്ഷണിതാക്കൾക്കുമായി നടക്കുന്ന ഓണസദ്യയായിരിക്കും മുഖ്യ ആകർഷണം. അന്നേ ദിവസം രാവിലെ മുതൽ ക്ലബ്ബ് അങ്കണത്തിൽ വിവിധ കലാ കായിക മത്സരങ്ങളും ഘോഷയാത്രയും സംഘടിപ്പിക്കും. നായിഫ് അഹമ്മദ് അൽഷൻഫരി മുഖ്യാതിഥിയാകും.

മലയാള വിഭാഗം എല്ലാ വർഷവും സംഘടിപ്പിക്കുന്ന ബാലകലോത്സവ മത്സരങ്ങൾ ഒക്ടോബർ പത്ത് മുതൽ ആരംഭിക്കും. ഒക്ടോബറിലെ മൂന്ന് വാരാന്ത്യങ്ങളിലായി സോഷ്യൽ ക്ലബ്ബിലെ മൂന്ന് വേദികളിലായി മത്സരങ്ങൾ പൂർത്തിയാക്കാനാണ് പരിപാടി. അഞ്ച് കാറ്റഗറികളിലായി 37 ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട് . രജിസ്‌ട്രേഷന്റെ അവസാന തീയതി സെപ്തംബർ 15 വരെ നീട്ടിയിട്ടുണ്ട്. സലാലയിലെ ഏറ്റവും വലിയ കലാ മത്സരത്തിൽ ഈ വർഷവും കുട്ടികളുടെ ഒഴുക്കാണെന്ന് സംഘാടകർ പറഞ്ഞു.

കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗ കൾച്ചറൽ ഈവന്റ് ഒക്ടോബർ 31 നാണ് നടക്കുക. സാഹിത്യകാരൻ ആലങ്കോട് ലീലാ കൃഷ്ണൻ മുഖ്യാതിഥിയാകും. കൾച്ചറൽ പ്രോഗ്രാമിൽ സിനി ആർട്ടിസ്റ്റുകളായ ബിനു അടിമാലി, സുമേഷ് തമ്പി എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഹൗസ് ഓഫ് എലൈറ്റ് റെസ്റ്റോറന്റിൽ നടന്ന വാർത്താസമ്മേളനത്തിൽ കൺവീനർ ഷബീർ കാലടി, കോ കൺവീനർ ഷജിൽ കോട്ടായി, ട്രഷറർ സബീർ വണ്ടൂർ, ഒബ്സർവർ ഇൻ ചാർജ് ഡോ. രാജശേഖരൻ, എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ സജീബ് ജലാൽ, സുനിൽ നാരായണൻ, ശ്യാം മോഹൻ, സജീവ് ജോസഫ്, അജിത്, ശ്രീവിദ്യ എന്നിവർ പങ്കെടുത്തു.

TAGS :

Next Story