Quantcast

സലാല കെ.എം.സി.സി കുടുംബ സംഗമം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    4 Jan 2023 8:54 AM IST

സലാല കെ.എം.സി.സി കുടുംബ സംഗമം സംഘടിപ്പിച്ചു
X

സലാല കെ.എം.സി.സി വിമൻസ് ക്ലബ് ഹാളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമം ട്രഷറർ റഷീദ് കൽപറ്റ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡണ്ട് അലി ഹാജി കൊടുവള്ളി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുനീർ വിസി, അബ്ദുല്ല ചേലക്കാട്, എം.എ ഗഫൂർ എന്നിവർ ആശംസകൾ നേർന്നു.

വനിതകൾക്കുള്ള മെമ്പർഷിപ്പ് വിതരണോദ്ഘാടനം ജനറൽ സെക്രട്ടറി ഷബീർ കാലടി നിർവഹിച്ചു. എം.എ ഗഫൂർ, മുജീബ് മുന്ന എന്നിവർ ഗാനമേളക്ക് നേതൃത്വം നൽകി. കുട്ടികൾക്കും കുടുംബിനികൾക്കുമായി വിവിധ മത്സരങ്ങളും നടന്നു. പരിപാടിയിൽ ഹാഷിം കോട്ടക്കൽ നന്ദി പറഞ്ഞു. നിരവധി കുടുംബങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.

TAGS :

Next Story