Quantcast

സമയനിഷ്ഠയിൽ വിട്ടുവീഴ്ച്ചയില്ല! 2026 രണ്ടാം പാദത്തിൽ 80.01% ഓൺ-ടൈം പെർഫോമൻസുമായി സലാം എയർ

2026 ആദ്യ പാദത്തേക്കാൾ 15.01% പുരോഗതി

MediaOne Logo

Web Desk

  • Published:

    6 July 2026 12:23 PM IST

Salam Air reports 80.01% on-time performance in Q2 2026
X

മസ്‌കത്ത്: 2026 രണ്ടാം പാദത്തിൽ 80.01 ശതമാനം ഓൺ-ടൈം പെർഫോമൻസുമായി (OTP) സലാം എയർ. ആദ്യ പാദത്തേക്കാൾ 15.01 ശതമാനം പുരോഗതിയാണ് രേഖപ്പെടുത്തിയത്. ആദ്യ പാദത്തിൽ 65 ശതമാനമായിരുന്നു ഒ.ടി.പി. വ്യോമമേഖലയിലെ തടസ്സങ്ങളും ഫ്‌ളൈറ്റ് പ്രവർത്തന വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും ഒമാൻ എയർ ഒ.ടി.പി മെച്ചപ്പെടുത്തിയെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഡ്രിയാൻ ഹാമിൽട്ടൺ-മാൻസ് പറഞ്ഞു.

അന്താരാഷ്ട്രതലത്തിൽ സമയനിഷ്ഠയുടെ അളവുകോലാണ് ഓൺ-ടൈം പെർഫോമൻസ്. ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് 15 മിനിറ്റിനുള്ളിൽ പുറപ്പെടുന്ന വിമാനങ്ങളുടെ ശതമാനമാണ് ഇതിലൂടെ കണക്കാക്കുക.

ആഭ്യന്തര, അന്തർദേശീയ ശൃംഖലയിൽ ഏപ്രിൽ മുതൽ ജൂൺ വരെ 5,723 വിമാനങ്ങൾ സർവീസ് നടത്തിയതായും 6,34,415 യാത്രക്കാർ സർവീസ് ഉപയോഗിച്ചതായും ഒമാനിലെ ലോ-കോസ്റ്റ് കാരിയർ പറഞ്ഞു.


TAGS :

Next Story