മേഖലയിലെ സാഹചര്യം; മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസ് റദ്ദാക്കൽ നീട്ടി സലാം എയർ
ഇറാഖ്, ലബനാൻ, കുവൈത്ത്, ഖത്തർ, ഷാർജ എന്നിവിടങ്ങളിലേക്ക് മെയ് 30 വരെ സർവീസില്ല

മസ്കത്ത്: മേഖലയിലെ സാഹചര്യത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതിനാൽ മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസ് റദ്ദാക്കൽ നീട്ടി സലാം എയർ. ഇറാനിലേക്കും തിരിച്ചുമുള്ള സർവീസുകൾ 2026 ആഗസ്റ്റ് 31 വരെയും അതേസമയം ഇറാഖ്, ലബനാൻ, കുവൈത്ത്, ഖത്തർ,ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ 2026 മെയ് 30 വരെയുമാണ് റദ്ദാക്കിയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് മുൻഗണനയെന്നും കാലാവസ്ഥയിലെ മാറ്റങ്ങൾ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
കാലാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് വിമാനങ്ങൾ പുനഃക്രമീകരിക്കുമെന്നും വിമാനങ്ങളുടെ സമയമാറ്റങ്ങൾ, റദ്ദാക്കലുകൾ എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ യാത്രക്കാരെ യഥാസമയം അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് +968 2427 2222 എന്ന എയർലൈൻ നമ്പർ വഴിയോ customercare@salamair.com എന്ന ഇ-മെയിൽ വഴിയോ അധികൃതരുമായി ബന്ധപ്പെടാം.
Adjust Story Font
16

