Quantcast

സാലിക്‌ ജനറൽ സർവ്വീസസ്‌ സലാലയിൽ പ്രവർത്തനമാരംഭിച്ചു

ഇലക്ട്രിക്കൽ മേഖലയിലെ സ്പെഷ്യലൈസ്ഡ്‌ ഷോറൂമാണ്

MediaOne Logo

Web Desk

  • Published:

    6 Oct 2025 1:28 PM IST

സാലിക്‌ ജനറൽ സർവ്വീസസ്‌ സലാലയിൽ പ്രവർത്തനമാരംഭിച്ചു
X

സലാല: ദുബൈയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇലക്ട്രിക്കൽ സപ്ലെയേഴ്സായ സാലിക്‌ ജനറൽ സർവ്വീസസ്‌ സലാലയിൽ ഉദ്‌ഘാടനം ചെയ്തു. സലാലയിലെ ഫ്രഞ്ചൈസിയുടെ ഉദ്‌ഘാടനം ചേമ്പർ ഓഫ്‌ കൊമേഴ്സ്‌ മുൻ ഡി.ജി. ശൈഖ്‌ മുഹമ്മദ്‌ അബ്‌ദുൽ മുഹ്‌സിൻ അൽ ഗസാനിയാണ് നിർവ്വഹിച്ചത്‌. ചെയർമാൻ ഹമ്മാം മുഹമ്മദ്‌ അൽ ഗസാനി, ജനറൽ മാനേജർ പ്രശാന്ത്‌ നമ്പ്യാരും സംബന്ധിച്ചു. സലാല സനായിയ്യയിൽ ഇസൂസു വൊക്കാലക്ക്‌ പിൻ ഭാഗത്തായാണ് പുതിയ ഷോറും പ്രവർത്തനമാരംഭിച്ചത്‌.

സാലിക്‌ , ഇലക്ട്രിക്കൽ മേഖലയിലെ സ്പെഷ്യലൈസ്ഡ്‌ ഷോറൂമാണ്. കൺട്രോൾ പാനലുകൾ, മീറ്ററിംഗ് പാനുകൾ, പാനൽ ആക്സസറീസ്, ന്യൂമാറ്റിക് ഐറ്റംസ്, ഹെവി എക്യുമെൻസ് ഐറ്റംസ് ഇതിന്റെയെല്ലാം ഒരു വലിയ ശേഖരം ആണ് സാലിക്കിൽ ഉള്ളത്. വിവിധ തരം സ്പെഷ്യൽ കേബിളുകൾ, സൈറനുകൾ, എൻ ക്ലോസേഴ്‌സ്‌, പാനലിന്റ്‌ എല്ലാ ഐറ്റംസും ഇവിടെ ലഭ്യമാണെന്ന് ജനറൽ മാനേജർ പ്രശാന്ത്‌ നമ്പ്യാർ പറഞ്ഞു.

ഡോ: കെ.സനാതനൻ, രാകേഷ്‌ കുമാർ ജാ, തുടങ്ങി വിവിധ സംഘടന നേതാക്കളും പ്രത്യേക ക്ഷണിതാക്കളും ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു. Salik .. "Your electrical partner" www.salikdubai.com, info@salikdubai.com .(92046196) ഈ ഐഡികളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

TAGS :

Next Story