Quantcast

സാപ്പില്‍ അക്കാദമി ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു

MediaOne Logo

Web Desk

  • Published:

    20 Nov 2023 7:57 PM GMT

സാപ്പില്‍ അക്കാദമി ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു
X

സാപ്പില്‍ ഫുട്ബോള്‍ അക്കാദമി സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സ്‌പൈക്ക എഫ്.സി യെ പരാജയപ്പെടുത്തി ലിബര്‍ട്ടി സാപില്‍ എഫ്.സി വിജയികളായി.

ഗള്‍ഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ നൂറുകണക്കിനാളുകളാണ്‌ രാത്രി വൈകിയും എത്തിയത്. ഏട്ട് ടീമുകള്‍ പങ്കെടുത്ത ലീഗ് ടൂര്‍ണമെന്റ് കഴിഞ്ഞ രണ്ട് മാസമായി നടന്ന് വരികയാണ്‌.

ഫൈനലില്‍ ജംഷാദാണ്‌ മാന്‍ ഓഫ് ദി മാച്ച്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഡാനിഷിനെ തെരഞ്ഞെടുത്തു. മികച്ച ഡിഫന്റര്‍ റിജോ, ടോപ് സ്കോറര്‍ സുഹൈല്‍, ഗോള്‍ കീപ്പര്‍ മുഹമ്മദ് ഫഹീം, എമര്‍ജിംഗ് പ്ലെയര്‍ നാജി, മികച്ച ടീം എസ്.എഫ്.സി സലാല. സാപിൽ ഫുട്ബോൾ അക്കാദമിയിലെ വിദ്യാർത്ഥികൾ വിവിധ ടീമുകളായി മത്സരിച്ചിരുന്നു.

വിജയികൾക്ക് സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകെഷ് കുമാർ ജ സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ സംഘടന പ്രതിനിധികൾ സംബന്ധിച്ചു. കമ്മിറ്റിയംഗങ്ങളായ നൂർ നവാസ്, സലീം ബാബു, അയ്യൂബ് വക്കാട്ട്, ഫഹീം, സഹീർ , അനസ്, അസ് ലം എന്നിവർ നേത്യത്വം നൽകി.

TAGS :

Next Story