സർഗവേദി സലാല ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു

സലാല: ചിരിയിലും ചിന്തയിലും ശ്രീനിവാസൻ എന്ന തലക്കെട്ടിൽ സർഗവേദി സലാല ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു. സലാല മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ കൺവീനർ സിനു മാസ്റ്റർ അധ്യക്ഷത വഹിച്ചു. അനീഷ് ബി.വി അനുസ്മരണം സന്ദേശം നൽകി.
ഡോ. കെ. സനാതനൻ, ഷബീർ കാലടി, കെ.എ. സലാഹുദ്ദീൻ, റസൽ മുഹമ്മദ്, ഹുസൈൻ കാച്ചിലോടി, എ.കെ. പവിത്രൻ, ഹരികുമാർ ഓച്ചിറ തുടങ്ങിയവർ ശ്രീനിവാസനെ അനുസ്മരിച്ചു.
ശ്രീനിവാസൻ മലയാളിയുടെ നന്മയുടെ പ്രതീകമായിരുന്നുവെന്ന് ചടങ്ങ് അഭിപ്രായപ്പെട്ടു. മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരനായിരുന്നുവെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ വിവിധ സിനിമകളെയും കഥാപാത്രങ്ങളെയും പലരും ഓർമിപ്പിച്ചു. 2018 അദ്ദേഹം സലാല സന്ദർശിച്ച അനുഭവങ്ങളും പങ്കുവെച്ചു. പ്രവാസികളുടെ നൊമ്പരങ്ങളെ ഏറെ അടയാളപ്പെടുത്തിയ കലാകരനായിരുന്നു. മധ്യവർഗത്തിന്റെ പൊങ്ങച്ചങ്ങളെ കളിയാക്കാൻ പ്രിയപ്പെട്ട ശ്രിനി ഇനിയില്ലെന്നത് സദസ്സിൽ നൊമ്പരം പടർത്തി. അനുസ്മരണ പരിപാടിയിൽ എ.പി. കരുണൻ സ്വാഗതവും ഡോ. നിഷ്താർ നന്ദിയും പറഞ്ഞു.
Adjust Story Font
16

