സൗദി കിരീട അവകാശി മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച ഒമാൻ സന്ദർശിക്കും
ജൂലൈയിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ സൗദി സന്ദർശനത്തിന്‍റെ ഭാഗമായി സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സൗദി കിരീട അവകാശി മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച ഒമാൻ സന്ദർശിക്കും. ഒമാനും സൗദിഅറേബ്യയും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താൻ സന്ദർശനം ഉപകരിക്കും. സന്ദർശനത്തിനിടെ ഇരു രാജ്യങ്ങൾക്കും പൊതു താൽപര്യമുള്ള നിരവധി വിഷയങ്ങളിൽ ചർച്ച നടത്തും. കഴിഞ്ഞ ജൂലൈയിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ സൗദി സന്ദർശനത്തിന്‍റെ ഭാഗമായി സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായികൂടിയാണ് സൗദി രാജകുമാരന്‍റെ സന്ദർശനം.
Next Story
Adjust Story Font
16

