Quantcast

സലാലയിൽ എസ്.ഐ.സി വിപുലമായ മീലാദ് സംഗമം സംഘടിപ്പിച്ചു

അൽ മദ്‌റസത്തു സുന്നിയ്യ വിദ്യാർത്ഥികളുടെ കലാ പരിപാടികളും സംഗമത്തിൻ്റെ ഭാഗമായി നടന്നു

MediaOne Logo

Web Desk

  • Published:

    22 Sept 2024 7:12 PM IST

സലാലയിൽ എസ്.ഐ.സി വിപുലമായ മീലാദ് സംഗമം സംഘടിപ്പിച്ചു
X

സലാല: സമസ്ത ഇസ്ലാമിക് സെന്റർ സലാല ലുബാൻ പാലസ് ഹാളിൽ മീലാദ് സംഗമം സംഘടിപ്പിച്ചു. പ്രവാചകൻ പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച് വരുന്ന കാമ്പയിനിന്റെ ഭാഗമായാണ് സംഗമം ഒരുക്കിയത്. എസ്.ഐ.സി പ്രസിഡണ്ട് അബ്ദുൽ അസീസ് ഹാജി മണിമല അധ്യക്ഷത പരിപാടി ചെയർമാൻ അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളുർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി, അബ്ദുല്ല അൻവരി എന്നിവർ ആശംസകൾ നേർന്നു. വി.പി അബ്ദുസ്സലാം ഹാജി, അലി ഹാജി എളേറ്റിൽ, ഹമീദ് ഫൈസി, റഈസ് ശിവപുരം, ഹാശിം കോട്ടക്കൽ എന്നിവർ സംബന്ധിച്ചു

മദ്‌റസത്തുസ്സുന്നിയ്യയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും ഉസ്താദുമാർക്കുമുള്ള ഉപഹാരം സ്വദേശി പ്രമുഖരായ ബഖീത് ഹാമിദ് അൽ ഫാളിൽ, സാലം ബിൻ അബ്ദുല്ല അൽ കാഫ്, അസാം മുഹമ്മദ് അബ്ദുല്ല എന്നിവർ വിതരണം ചെയ്തു. അബ്ദുൽ ഫത്താഹ് സ്വാഗതവും ഷനീസ് നന്ദിയും പറഞ്ഞു.

വിദ്യാർഫികളുടെ വിവിധ ഭാഷകളിലുള്ള പ്രഭാഷണങ്ങൾ, ഗാനങ്ങൾ, ദഫ് പ്രദർശനം, ഫ്‌ലവർ ഷോ, ബുർദ ആലാപനം എന്നിവയും അരങ്ങേറി. അബ്ബാസ് മുസ്ല്യാർ, ശമീർ ഫൈസി, ശുഐബ് മാസ്റ്റർ, അഷ്‌റഫ്, എന്നിവർ നേതൃത്വം നൽകി. കുടുംബങ്ങൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു.

TAGS :

Next Story