എസ്‌ഐസി സലാല മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അനുസ്മരണം സംഘടിപ്പിച്ചു

സലാല: സമസ്ത ഇസ്ലാമിക് സെന്റർ സലാലയുടെ ആഭിമുഖ്യത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ മാണിയൂർ അഹ്‌മദ് മുസ്ല്യാരുടെ പേരിൽ മയ്യിത്ത് നമസ്‌കാരവും അനുസ്മരണവും സംഘടിപ്പിച്ചു. സലാല മസ്ജിദ് റവാസിൽ നടത്തിയ പരിപാടിയിൽ എസ്‌ഐസി ഉപാധ്യക്ഷൻ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. എസ്‌കെഎസ്എസ്എഫ് പ്രസിഡണ്ട് അബ്ദുല്ല അൻവരി ഉദ്ഘാടനം ചെയ്തു. മൊയ്തീൻകുട്ടി ഫൈസി, ഹസൻ ഫൈസി, ഹാഷിം കോട്ടക്കൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. റഈസ് ശിവപുരം സ്വാഗതവും അബ്ദുൽ ഫത്താഹ് നന്ദിയും പറഞ്ഞു.
Next Story
Adjust Story Font
16

