ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ ഒമാനിൽ ട്രക്കിങ്ങിനിടെ മരണപ്പെട്ടു
ഒമാൻ എയർ മുൻ മാനേജറായ ശാരദ മസ്കത്തിലായിരുന്നു താമസം
മസ്കത്ത്: മലയാളികളുടെ പ്രിയ ഗായിക ചിത്ര അയ്യരുടെ സഹോദരി കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിനി ശാരദ അയ്യർ (52) ഒമാനിൽ അപകടത്തിൽ മരിച്ചു. വടക്കൻ ദാഖിലിയ്യ ഗവർണറേറ്റിലെ ബഹ്‍ലയിലെ ജബൽ ശംസിൽ സുഹൃത്തുക്കൾക്കൊപ്പം ട്രക്കിങ് നടത്തുന്നതിനിടെയുണ്ടായ അപകടത്തിലാണ് മരണം. ഒമാൻ എയർ മുൻ മാനേജറായ ശാരദ മസ്കത്തിലായിരുന്നു താമസം. കഴിഞ്ഞമാസം 11ന് ആണ് പിതാവ് ഡോ. ആർ.ഡി. അയ്യർ മരണപ്പെട്ടത്. പിതാവിൻ്റെ സംസ്കാര ചടങ്ങുകൾക്കായി നാട്ടിലേക്ക് പോയ ശാരദ കഴിഞ്ഞ 24നാണ് മസ്‌കത്തിലേക്ക് തിരിച്ചു വന്നത്. ബഹ്‍ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും. മാതാവ്: രോഹിണി അയ്യർ.
Next Story
Adjust Story Font
16

