Quantcast

എസ്‌ഐആർ: പ്രവാസികൾ വോട്ടവകാശം ഉറപ്പുവരുത്തണമെന്ന് പ്രവാസി വെൽഫെയർ സലാല

MediaOne Logo

Web Desk

  • Published:

    30 Oct 2025 5:05 PM IST

എസ്‌ഐആർ: പ്രവാസികൾ വോട്ടവകാശം ഉറപ്പുവരുത്തണമെന്ന് പ്രവാസി വെൽഫെയർ സലാല
X

സലാല: കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പുനപരിശോധനക്ക് തുടക്കം കുറിച്ചിട്ടുള്ളതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ വോട്ടവാകാശം ഉറപ്പുവരുത്തണമെന്ന് പ്രവാസി വെൽഫെയർ സലാല. വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുകയും, ഇല്ലാത്തവർ തങ്ങളുടെ പേര് ഉൾപ്പെടുത്തുവാനാവശ്യമായ നടപടിക്രമങ്ങൾ ചെയ്യണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.

2002നുശേഷം വോട്ടവകാശം ലഭിച്ചവരും നിലവിൽ പട്ടികയിൽ സ്ഥലം പിടിച്ചവരുമാണെങ്കിലും ആവശ്യമായ രേഖകൾ സഹിതം യഥാസമയം നിശ്ചിത ഫോറത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ സമയം കണ്ടെത്തണം. രാഷ്ട്രീയ- സാമൂഹിക പ്രവർത്തകർ അക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് പറഞ്ഞു.

വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളും സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന പുതുതായി വോട്ടവകാശം ലഭിക്കുന്ന യുവജനങ്ങളിങ്ങളും ഓൺലൈൻ വഴി അപേക്ഷിച്ചാൽ മതിയെങ്കിലും ബന്ധപ്പെട്ടവരുടെ ഇടപെടലില്ലെങ്കിൽ വോട്ടുനഷ്ടം മാത്രമല്ല ഭാവിയിൽ നിയമപരമായ പല വെല്ലുവിളികളും ഉണ്ടായേക്കുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. സജീബ് ജലാൽ , രവീന്ദ്രൻ നെയ്യാറ്റിൻകര തസ്രീന ഗഫൂർ, സാജിത ഹഫീസ്, സൈനുദ്ദീൻ പൊന്നാനി തുടങ്ങിയവർ സംബന്ധിച്ചു.

TAGS :

Next Story