എസ്എൻഡിപി സലാല ഭാരവാഹികൾ ചുമതലയേറ്റു
രമേശ് കുമാർ കെ.കെ. പ്രസിഡന്റ്, സുനിൽ കുമാർ കെ. സെക്രട്ടറി

സലാല: എസ്എൻഡിപി യോഗം ഒമാൻ, സലാല യൂണിയന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു. സലാല മ്യൂസിക് ഹാളിൽ നടന്ന പൊതുയോഗത്തിൽ ഒമാൻ യൂണിയൻ ചെയർമാൻ എൽ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. അടുത്ത മൂന്ന് വർഷത്തേക്കുള്ള പ്രസിഡന്റായി രമേശ് കുമാർ കെ.കെയും സെക്രട്ടറിയായി സുനിൽകുമാർ കെ.യെയും തിരഞ്ഞെടുക്കപ്പെട്ടു.
ഷിജിൽ കോട്ടായിയാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ് സനീഷ് ഇ.ആർ, ജോയിന്റ് സെക്രട്ടറിമാർ: ശ്യാം മോഹൻ, ശരത് ബാബു. യൂണിയൻ കൗൺസിലർ ദീപക് മോഹൻദാസ്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനായി ആശംസകൾ നേർന്നു.
Next Story
Adjust Story Font
16

