Quantcast

എസ്എൻഡിപി സലാല ഓണാഘോഷവും ഗുരുദേവ ജയന്തിയും സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    24 Sept 2025 12:24 AM IST

എസ്എൻഡിപി സലാല ഓണാഘോഷവും ഗുരുദേവ ജയന്തിയും സംഘടിപ്പിച്ചു
X

സലാല: എസ്എൻഡിപി യോഗം ഒമാൻ, സലാല യൂണിയൻ ശ്രീനാരായണ ഗുരുദേവ ജയന്തിയും, ഓണാഘോഷവും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഐ.എസ്.സി മൈതാനിയിൽ പ്രസിഡന്റ് കെ.കെ രമേഷ് കുമാർ അധ്യക്ഷത വഹിച്ച പരിപാടി ഒമാൻ ചെയർമാൻ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്എംഇ ദോഫാർ ഡയറക്ടർ മുഹമ്മദ് ബിൻ അഹമ്മദ് അൽ ഗസ്സാനി മുഖ്യാതിഥിയായിരുന്നു. ഐ.എസ്.സി വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ് ആശംസകൾ നേർന്നു.

വനിതകളും കുട്ടികളും പങ്കെടുത്ത ഘോഷയാത്രയിൽ. പുലിക്കളി, ചെണ്ടമേളം, മാവേലി എഴുന്നുള്ളത്ത്, എന്നിവ അരങ്ങേറി. എസ്എൻഡിപി സലാല കുടുംബാംഗങ്ങളും കലാകാരന്മാരും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി സുനിൽ കാർത്തികേയൻ സ്വാഗതവും,ജോയിന്റ് സെക്രട്ടറി ശ്യാം മോഹൻ നന്ദിയും പറഞ്ഞു. യൂണിയൻ ഭാരവാഹികളും വിവിധ ശാഖ ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി.

Next Story