Quantcast

വേൾഡ് കപ്പ് അങ്ങ് അമേരിക്കയിൽ, ഇനിയേസ്റ്റ ഇങ്ങ് ഒമാനിൽ

മുസന്ദമിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ച് സ്പാനിഷ് ഫുട്ബോൾ ഇതിഹാസം

MediaOne Logo

Web Desk

  • Published:

    10 Jun 2026 9:19 PM IST

വേൾഡ് കപ്പ് അങ്ങ് അമേരിക്കയിൽ, ഇനിയേസ്റ്റ ഇങ്ങ് ഒമാനിൽ
X

മസ്കത്ത്: ഒമാനിൽ അവധിക്കാലം ആഘോഷിച്ച് സ്പാനിഷ് ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ഇനിയേസ്റ്റ. യു.എ.ഇ പ്രൊഫഷണൽ ലീ​ഗിലെ ഗൾഫ് യുണൈറ്റഡ് എഫ്.സിയുടെ മുഖ്യ പരിശീലകനായി നിയമിതനായതിന് തൊട്ടുപിന്നാലെയാണ് ഒമാനിലേക്ക് കുടുംബത്തോടൊപ്പം എത്തിയത്.

മുസന്ദം ​ഗവർണറേറ്റിലെ 'സിക്സ് സെൻസസ് സിഗി ബേ' ആഢംബര റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് മുൻ ബാഴ്സ മിഡ്ഫീൽഡർ പങ്കുവെച്ചത്. ഇനിയേസ്റ്റ പങ്കുവെച്ച പോസ്റ്റിൽ മുസന്ദത്തിന്റെ സവിശേഷതയായ കുന്നിൻചെരിവുകളും കടലും ചേരുന്ന മനോഹരമായ ഭൂപ്രകൃതി ദൃശ്യമാണ്. ഒമാനിലെ തന്നെ ഏറ്റവും പ്രശസ്തവും ആഡംബര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഇടവുമാണ് മുസന്ദം.

കഴിഞ്ഞ ദിവസമാണ് ​ഗൾഫ് യുണൈറ്റ് ഇനിയേസ്റ്റയെ തങ്ങളുടെ മുഖ്യ പരിശീലകനായി നിയമിച്ചത്. 20 വർഷം സ്പെയിനിന്റെയും ബാഴ്സലോണയുടെയും മധ്യനിര അടക്കി ഭരിച്ചതിന്റെ അനുഭവസമ്പത്തുമായാണ് മുൻ ലോക ചാമ്പ്യൻ ആദ്യമായി പരിശീലക കുപ്പായമണിയുന്നത്.

TAGS :

Next Story