Quantcast

ഒമാനിലെ ചില ഗവർണറേറ്റുകളിൽ ഇന്ന് മുതൽ ശക്തമായ കാറ്റിന് സാധ്യത

പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയാനും സാധ്യത

MediaOne Logo

Web Desk

  • Published:

    5 April 2026 3:09 PM IST

Strong winds expected in some governorates of Oman from today
X

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് മുതൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റ്, കടൽ തിരമാല ഉയരൽ, ദൂരക്കാഴ്ച കുറയൽ എന്നിവ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് മുതൽ അറബിക്കടൽ തീരത്തെ ഗവർണറേറ്റുകളിൽ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്നും മുസന്ദം, ബുറൈമി, ദാഹിറ, നോർത്ത് - സൗത്ത് ബാത്തിനകൾ, ദാഖിലിയ എന്നിവിടങ്ങളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് സജീവമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ അവസ്ഥ കുറച്ച് ദിവസത്തേക്ക് തുടരുമെന്നും പ്രവചിക്കപ്പെടുന്നു.

മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റ് ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി, ഇത് ദൂരക്കാഴ്ച കുറയാൻ ഇടയാക്കുമെന്നും പറഞ്ഞു.

TAGS :

Next Story