Quantcast

അറബ് യൂണിവേഴ്‌സിറ്റി റാങ്കിങ്: സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനത്ത്

20 അറബ് രാജ്യങ്ങളിലായുള്ള 236 അറബ് യൂണിവേഴ്‌സിറ്റികൾക്കിടയിൽ നിന്നാണ് നേട്ടം

MediaOne Logo

Web Desk

  • Published:

    25 Dec 2025 9:04 PM IST

Sultan Qaboos University ranks third in Arab University Rankings
X

മസ്‌കത്ത്: 2025 ലെ അറബ് സർവകലാശാല റാങ്കിങ്ങിൽ ഒമാനിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി (SQU) മൂന്നാം സ്ഥാനത്ത്. 20 അറബ് രാജ്യങ്ങളിലായുള്ള 236 അറബ് സർവകലാശാലകൾക്കിടയിൽ നിന്നാണ് സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനം നേടിയത്.

അറബ് ലീഗുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള, ജോർദാനിലെ അമ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് അറബ് യൂണിവേഴ്‌സിറ്റീസ് (AArU) ആണ് റാങ്കിങ് നടത്തുന്നത്. അറബ് ലീഗ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷൻ (ALECSO), ഫെഡറേഷൻ ഓഫ് അറബ് സയന്റിഫിക് റിസർച്ച് കൗൺസിൽസ് എന്നിവയുമായി സഹകരിച്ചാണ് റാങ്കിങ്. ഓട്ടോമേറ്റഡ് ഡാറ്റ പ്രോസസ്സിംഗിലൂടെയും ക്ലാസിഫിക്കേഷനിലൂടെയും മൂല്യനിർണയം നടത്തുന്നത് റാങ്കിങ്ങിനെ വ്യത്യസ്തമാക്കുന്നു.



TAGS :

Next Story