ടി20 ലോകകപ്പ്: പ്രാഥമിക മത്സരങ്ങളെ വരവേല്‍ക്കാന്‍ ഒമാന്‍ ഒരുങ്ങി

മസ്‌കത്ത് അല്‍ അമറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഒമാന്‍ പപ്പുവന്യൂഗിനിയുമായി ഏറ്റുമുട്ടും.

MediaOne Logo

Web Desk

  • Updated:

    2021-10-16 18:11:29.0

Published:

16 Oct 2021 6:10 PM GMT

ടി20 ലോകകപ്പ്: പ്രാഥമിക മത്സരങ്ങളെ വരവേല്‍ക്കാന്‍ ഒമാന്‍ ഒരുങ്ങി
X

ടി20 ലോകകപ്പ് പ്രാഥമിക മത്സരങ്ങളെ വരവേല്‍ക്കാന്‍ ഒമാനിലെ ഗാലറി ഒരുങ്ങി. മസ്‌കത്ത് അല്‍ അമറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഒമാന്‍ പപ്പുവന്യൂഗിനിയുമായി ഏറ്റുമുട്ടും.

മസ്‌കത്ത് അല്‍ അമറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 4500 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, വി.ഐ.പി ഗാലറി, വി.വി.ഐ.പി ഗാലറി, പരിശീലന ഗ്രൗണ്ടുകള്‍, ക്യൂറേറ്റര്‍മാര്‍, ബ്രോഡ് കാസ്റ്റിങ് മീഡിയ, നിരീക്ഷകര്‍ തുടങ്ങി എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായാതായി അധികൃതര്‍ അറിയിച്ചു.

കോവിഡ് വാക്‌സിന്റെ രണ്ടു ഡോസ് എടുത്തവര്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശനം അനുവദിക്കു. ഗ്രൂപ്പിലെ പ്രാഥമിക റണ്ട് മത്സരങ്ങളില്‍ ആറെണ്ണമാണ് ഒമാനില്‍ നടക്കുക. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഒമാന്‍ ലോകകപ്പ് ടി20 മത്സരങ്ങള്‍ക്ക് യോഗ്യതനേടുന്നത്.

പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് ബി മത്സരങ്ങള്‍ക്ക് ശേഷം ഒമാന്‍, ബംഗ്ലാദേശ്, പപ്പുവന്യൂഗിനി, സ്‌കോട്ടലാന്‍ഡ് എന്നീ ടീമുകള്‍ 21ന് യു.എ.ഇയില്‍ എത്തും. ഈ ടീമുകളുടെ മത്സരങ്ങള്‍ മാത്രമാണ് ഒമാനില്‍ നടക്കുക.

TAGS :

Next Story