കേരള മുഖ്യമന്ത്രിയെ വരവേറ്റ് ഒമാനിലെ പ്രവാസി സമൂഹം; ഇന്ന് വൈകീട്ട് സലാലയിൽ നടക്കുന്ന പ്രവാസോത്സവത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും
ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഒമാനിലെത്തിയത്

Photo: MediaOne
മസ്കത്ത്: കാൽനൂറ്റാണ്ടിന് ശേഷം ഒമാൻ സന്ദർശിക്കുന്ന കേരള മുഖ്യമന്ത്രിയെ വരവേറ്റ് ഒമാനിലെ പ്രവാസിസമൂഹം. മസ്കറ്റിൽ നടന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രവാസികളെ ചേർത്തുപിടിച്ച സർക്കാരാണ് തങ്ങളുടേതെന്നും പ്രവാസി ക്ഷേമപെൻഷനുവേണ്ടി 739 കോടി അനുവദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗൾഫ് സന്ദർശനങ്ങളുടെ ഭാഗമായി ഒമാനിലെത്തിയ മുഖ്യമന്ത്രിയെ ഘോഷയാത്രകളുടെ അകമ്പടിയോടെയാണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്. ഇടതുസർക്കാരിന്റെ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി തുടർഭരണം കേരളത്തിന്റെ വികസനത്തിന് സഹായിക്കുന്നതാണെന്നും വീണ്ടും അധികാരത്തിലെത്താൻ സഹായിക്കണമെന്നും മലയാളി പ്രവാസിസമൂഹത്തോട് അഭ്യർഥിച്ചു.
മുഖ്യമന്ത്രിയെ കാണാൻ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപേരാണ് മസ്കത്തിലെ അമീറാത്ത് പബ്ലിക് പാർക്കിൽ എത്തിച്ചേർന്നത്. ഇന്ന് വൈകിട്ട് സലാലയിൽ സംഘടിപ്പിക്കുന്ന പ്രവാസോത്സവത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ഇത്തിഹാദ് മൈതാനിയിലാണ് പരിപാടി.
Adjust Story Font
16

