Quantcast

ഇന്ത്യൻ സ്‌കൂൾ വാഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

MediaOne Logo

Web Desk

  • Published:

    9 Feb 2023 2:48 PM IST

ഇന്ത്യൻ സ്‌കൂൾ വാഷികം വിപുലമായ   പരിപാടികളോടെ ആഘോഷിച്ചു
X

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ സൂർ 34ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ക് വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി.

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയരക്ടർ ബോർഡ് ഫിനാൻസ് ഡയരക്ടർ അശ്വനി സവാരിക്കർ വിശിഷ്ടാതിഥി ആയിരുന്നു. സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അമീൻ അതിഥികളെ സ്വാഗതം ചെയ്തു.

പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ 2022-23 വർഷ റിപ്പോർട്ട് അവതരിപ്പിച്ചു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ മുഖ്യാതിഥികൾ സമ്മാനിച്ചു.

'സ്റ്റുഡന്റ് ഓഫ് ദ ഇയർ' അവാർഡ് പന്ത്രണ്ടാം ക്ലാസിലെ മാസ്റ്റർ അസൈൻ ഖാലിദിന് സമ്മാനിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇടംപിടിച്ച നാല് എ ക്ലാസിലെ ശിവന്യ പ്രശാന്തിന് പ്രത്യേക ഉപഹാരവും കൈമാറി.





TAGS :

Next Story