Quantcast

ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘മാംഗോ മാനിയ’ ഫെസ്റ്റിവലിന് തുടക്കം

മെയ് 18വരെ നടക്കുന്ന ഫെസ്റ്റിവലിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാമ്പഴത്തിൻറെ രുചികൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാം

MediaOne Logo

Web Desk

  • Published:

    11 May 2024 10:22 PM IST

ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘മാംഗോ മാനിയ’ ഫെസ്റ്റിവലിന് തുടക്കം
X

മസ്‌കത്ത്: മധുരമൂറുന്ന മാമ്പഴങ്ങളുമായി ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ 'മാംഗോ മാനിയ' ഫെസ്റ്റിവലിന് തുടക്കമായി. മെയ് 18വരെ നടക്കുന്ന ഫെസ്റ്റിവലിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാമ്പഴത്തിൻറെ രുചികൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാവുന്നതാണ്. ഒമാനിൽ നിന്നുള്ള പ്രാദേശികമായി വിളയിച്ചെടുത്ത മാമ്പഴങ്ങളും ഫെസ്റ്റിവലിൻറെ ഭാഗമായിട്ടുണ്ട്.

മസ്‌കത്തിലെ ബൗഷറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസഫ് അലിയുടെ സാന്നിധ്യത്തിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് 'മാംഗോ മാനിയ' ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മാമ്പഴങ്ങളുടെ വലിയ സാന്നിധ്യം ഉപഭോക്താക്കൾക്ക് അതിനോടുള്ള മതിപ്പാണ് വെളിവാക്കുന്നതെന്നും ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു. 'മാംഗോ മാനിയ' പോലുള്ള പരിപാടികൾ ഉപഭോക്തൃ പങ്കാളിത്തം വർധിപ്പിക്കും. ഇതിലൂടെ ലോകമെമ്പാടുമുള്ള വിശാലമായ മാമ്പഴ ശേഖരമാണ് ഒരുക്കിയിട്ടുള്ളതെന്നും എം.എ യൂസഫ് അലി പറഞ്ഞു.

ബേക്കറി, മധുരപലഹാരങ്ങൾ, അച്ചാറുകൾ എന്നിവയിൽ ചില പ്രത്യേക മാമ്പഴ ട്രീറ്റുകൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും. മാംഗോ പ്രിസർവ്സ്, പൾപ്പുകൾ, ജ്യൂസുകൾ, ജാം എന്നിവയും പ്രമോഷനിലൂടെ ലഭ്യമാകും. ഉദ്ഘാടന ചടങ്ങിൽ ലുലു എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഒമാൻ ഡയറക്ടർ എ.വി. അനന്ത്, ലുലു ഒമാൻ റീജണൽ ഡയറക്ടർ കെ.എ ഷബീർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

TAGS :

Next Story