Quantcast

സലാലയിൽ തിരുവനന്തപുരം കൂട്ടായ്‌മ രൂപീകരിച്ചു

MediaOne Logo

Web Desk

  • Published:

    6 Dec 2025 9:23 PM IST

സലാലയിൽ തിരുവനന്തപുരം കൂട്ടായ്‌മ രൂപീകരിച്ചു
X

സലാല: സലാലയിലെ തിരുവനന്തപുരം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്‌മ കാപിറ്റൽ ക്രൂ എന്ന പേരിൽ രൂപീകരിച്ചു. മ്യൂസിക്‌ ഹാളിൽ നടന്ന സംഗമം താര സനാതനൻ ഉദ്‌ഘാടനം ചെയ്തു. ഭാവി പരിപാടികളെക്കുറിച്ച്‌ അഡ്മിന്മാരായ അനിത അജിത്ത്, റീന ജാഫർ എന്നിവർ സംസാരിച്ചു.

ആദ്യ ഒത്തു കൂടലിൽ നൂറിലധികം പേർ സംബന്ധിച്ചു. മ്യൂസിക്‌ ഇവന്റ്‌ സൗമ്യ സനാതനൻ നയിച്ചു. സുനിൽ നാരായണൻ പരിപാടി നിയന്ത്രിച്ചു. ആന്റണി, അനീഷ് ആർ ജെ ടോണി എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story