Quantcast

ഒട്ടകം വാഹനത്തിലിടിച്ച് അപകടം; സലാലയിൽ മൂന്ന് പേർ മരിച്ചു

മരിച്ചത് ബംഗ്ലാദേശി കുടുംബം

MediaOne Logo

Web Desk

  • Published:

    12 Jan 2026 4:07 PM IST

ഒട്ടകം വാഹനത്തിലിടിച്ച് അപകടം; സലാലയിൽ മൂന്ന് പേർ മരിച്ചു
X

സലാല: സലാല - മസ്‌കത്ത് റോഡിൽ തുംറൈത്തിന് സമീപം ,ബംഗ്ലാദേശി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തെ ഇടിച്ച് മുന്ന് പേർ മരിച്ചു. ചിറ്റഗോംഗ് ഫാത്തിക് ചാരി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ബൾക്കീസ് അക്തർ, മുഹമ്മദ് സാകിബുൽ ഹസൻ സോബുജ്, മുഹമ്മദ് ളിറാറുൽ ആലം എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

ദീർഘകാലമായി മസ്‌കത്തിൽ ഗോൾഡൺ വിസയിൽ താമസിക്കുന്ന പ്രവാസി കുടുംബം,സലാല സന്ദർശിച്ച് മസ്‌കത്തിലേക്ക് മടങ്ങവേയാണ് അപകടം. ഉമ്മയും മകനും മകളുടെ ഭർത്താവുമാണ് മരിച്ചത്. മകളും ഒരു കുട്ടിയും സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുട്ടിക്ക് പരിക്കില്ല

അപകട വാർത്തയറിഞ്ഞ് ബന്ധുക്കൾ സലാലയിലെത്തിയിട്ടുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ കലാം അറിയിച്ചു.

TAGS :

Next Story