Quantcast

സാഹസിക ടൂറിസത്തിന് പുത്തൻ ഉണർവ്; ദോഫാറിൽ പുതിയ മൂന്ന് പർവത പാതകൾ വരുന്നു

MediaOne Logo

Web Desk

  • Published:

    3 March 2025 6:10 PM IST

സാഹസിക ടൂറിസത്തിന് പുത്തൻ ഉണർവ്; ദോഫാറിൽ പുതിയ മൂന്ന് പർവത പാതകൾ വരുന്നു
X

മസ്‌കത്ത്: ഒമാൻ പൈതൃക ടൂറിസം മന്ത്രാലയം (MHT) ദോഫാറിലെ സാഹസിക ടൂറിസം മെച്ചപ്പെടുത്തുന്നതിനായി പ്രാദേശിക കമ്പനികളുമായി സഹകരിച്ച് മൂന്ന് പുതിയ മലയോര പാതകൾ വികസിപ്പിക്കുന്നു. ഐൻ ഹഷീർ, തബൽദി, ഐൻ ഗയ്ദ് എന്നിവിടങ്ങളിലാണ് പുതിയ പാതകൾ നിർമ്മിക്കുന്നത്. സന്ദർശകർക്ക് എളുപ്പത്തിൽ സഞ്ചരിക്കാനായി വ്യക്തമായ അടയാളങ്ങളും ദിശാസൂചകങ്ങളും ഈ പാതകളിൽ സ്ഥാപിക്കും. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ച് സാഹസിക യാത്രകൾ നടത്താൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഈ പാതകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനായി ചില ഭാഗങ്ങളിൽ റോഡുകൾ നിർമ്മിക്കുന്നതിലും മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

കൂടാതെ, ജബൽ സംഹാനിൽ 'വിയ ഫെറാറ്റ' ട്രാക്ക് ആരംഭിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. ദോഫാറിലെ മലനിരകളുടെ ഉയരങ്ങളിൽ ആവേശകരമായ സാഹസികാനുഭവം നൽകുന്ന ഒരു പ്രവർത്തനമാണിത്. 40-ലധികം പ്രശസ്തമായ മലയോര പാതകൾ ഉള്ള ദോഫാറിലെ വൈവിധ്യമാർന്ന ഭൂമിശാസ്ത്രം, കൂടുതൽ സാഹസിക സഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കും. ഗുഹകളും നീരുറവകളും സമൃദ്ധമായ പ്രകൃതി സൗന്ദര്യവും ആസ്വദിക്കാൻ ഈ പദ്ധതികൾ അവസരമൊരുക്കും. ദോഫാറിനെ ഈ മേഖലയിലെ പ്രധാന സാഹസിക ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് ഈ ശ്രമങ്ങളെന്ന് പൈതൃക ടൂറിസം മന്ത്രാലയം അറിയിച്ചു.

TAGS :

Next Story