ഐക്യ സന്ദേശമോതി ടിസ ഇഫ്താർ സംഗമം
വിവിധ സംഘടന നേതാക്കളും പൗര പ്രമുഖരും ഇഫ്താറിൽ പങ്കെടുത്തു

തുംറൈറ്റ്: തുംറൈറ്റ് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം മാനവികതയുടെയും ഐക്യത്തിന്റെയും സന്ദേശം പകർന്നു നൽകുന്നതായി. പ്രത്യേക ക്ഷണിതാക്കളായി വിവിധ സംഘടന നേതാക്കളും പൗര പ്രമുഖരും ഇഫ്താറിൽ പങ്കെടുത്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് സംഗമം വേദിയായി. ടിസ സ്മണിക പുറത്തിറക്കുമെന്ന് അറിയിച്ചു.
റസ്സൽ മുഹമ്മദ്, രേഖ പ്രശാന്ത് ,ഡോ.വി. എസ്. സുനിൽ, ഡോ.കെ.എ.നിഷ്‌ത്താർ, സിനു മാഷ് എന്നിവർ സംസാരിച്ചു. ദീപക് പഠാങ്കർ, രഞ്ജിത്ത് സിംഗ്, സലിം സേട്ട്, അബ്ദുള്ള മുഹമ്മദ്, മൻസൂർ പട്ടാമ്പി, കെ.എ.റഹീം, ബാലചന്ദ്രൻ കെ.സ്, ഫിറോസ് റഹ്മാൻ, ശ്യാം മോഹൻ, ഫഹീം ദിൽരാജ്, മണി കണ്ഠൻ, ഷിജു ശശിധരൻ, കരുണൻ തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ത്യൻ സ്കൂളിൽ നടന്ന സംഗമത്തിന് ടിസ പ്രസിഡന്റ് ഷജീർ ഖാൻ, മറ്റു ഭാരവാഹികളായ ബൈജു തോമസ്, കൺവീനർ അബ്ദുൽ സലാം, കോ കൺവീനർ ഷാജി പി.പി, ബിനു പിള്ള, പ്രസാദ് സി വിജയൻ, വിനോദ്, ബദറുദ്ദീൻ, രാജേഷ് പട്ടോണ, ജോൺ, രേഷ്മ സിജോയ്, ഗായത്രി വിനോദ്, രാജി കെ രാജൻ, ഷൈനി രാജൻ, നസ്രീൻ, സുമയ്യ സലാം, ഷൈമ റസ്സൽ എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16

