Quantcast

സംഘ് പരിവാറിൻ്റെ രാഷ്ട്രീയ കുതന്ത്രത്തെ പരാജയപ്പെടുത്താൻ ഭരണ തുടർച്ചക്കെതിരെ വിധി എഴുതണം; പ്രവാസി വെൽഫെയർ സലാല

എൽഡിഎഫിന്റെ ഭരണത്തുടർച്ച കേരളത്തിൽ ഉണ്ടാവരുതെന്ന് വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഇർഷാദ്

MediaOne Logo

Web Desk

  • Published:

    3 April 2026 10:04 PM IST

To defeat the political machinations of the Sangh Parivar, a verdict should be written against the continuity of the government; Pravasi Welfare Salala
X

സലാല: സംഘപരിവാർ അജണ്ടകളെ പരാജയപ്പെടുത്താനും അവിശുദ്ധ കൂട്ടുകെട്ടുകളേയും രഹസ്യധാരണകളെയും പൊളിക്കുവാനും എൽഡിഎഫിന്റെ ഭരണത്തുടർച്ച കേരളത്തിൽ ഉണ്ടാവരുതെന്ന് വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഇർഷാദ് പറഞ്ഞു. പ്രവാസി വെൽഫെയർ സലാലയിൽ സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. താൽക്കാലിക ലാഭം മോഹിച്ച് ഇടതുപക്ഷം സംഘപരിവാറിന്റെ വിശാല ലക്ഷ്യങ്ങൾക്ക് കീഴ്പെടുകയാണെന്നും ഇസ്ലാമോഫോബിയ വളർത്തി മതേതര സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ഓൺലൈനിലാണ് അദ്ദേഹം സംബന്ധിച്ചത് .

പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രവീന്ദ്രൻ നെയ്യാറ്റിൻകര സ്വാഗതവും ആരിഫാ മുസ്തഫ നന്ദിയും പറഞ്ഞു. വഹീദ് ചേന്ദമംഗലൂർ, സാജിത ഹഫീസ്, മുസ്തഫ പൊന്നാനി, സബീർ പി.ടി, കബീർ കണമല തുടങ്ങിയവർ സംബന്ധിച്ചു.

TAGS :

Next Story