Quantcast

'ടുഗെതർ ഇൻ ഡിസംബർ'; ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    28 Dec 2022 4:22 AM GMT

ടുഗെതർ ഇൻ ഡിസംബർ; ക്രിസ്മസ്   ആഘോഷം സംഘടിപ്പിച്ചു
X

കൈരളി മസ്‌കത്ത് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ദാർസൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് കുട്ടികൾക്കായി 'ടുഗെതർ ഇൻ ഡിസംബർ' എന്ന പേരിൽ ആണ് ആഘോഷം സംഘടിപ്പിച്ചത്.

ചിത്രരചന, കളറിങ്, സാന്റാ ഫാൻസി ഡ്രസ്സ് എന്നീ മത്സരങ്ങളായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ മുൻ കൺവീനറും ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് കോ കൺവീനറുമായ നിധീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

കൈരളി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ, കേരള വിങ് കൺവീനർ സന്തോഷ്‌കുമാർ, ദാർസൈത്ത് ലുലു ഹൈപ്പർ മാർക്കറ്റ് ഫ്‌ളോർ മാനേജർ റയാൻ എന്നിവർ സംസാരിച്ചു. പരിപാടികളിൽ 200ൽ അധികം കുട്ടികൾ പങ്കെടുത്തു.

TAGS :

Next Story