Quantcast

യാത്രാവിലക്ക് നീങ്ങി; യു.എ.ഇ - ഒമാന്‍ അതിര്‍ത്തികള്‍ തുറന്നു

കോവിഡിന് ശേഷം ആദ്യമായാണ് യു.എ.ഇ - ഒമാൻ അതിർത്തി പൂർണമായും വിദേശ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്.

MediaOne Logo

Web Desk

  • Published:

    1 Sep 2021 6:28 PM GMT

യാത്രാവിലക്ക് നീങ്ങി; യു.എ.ഇ - ഒമാന്‍ അതിര്‍ത്തികള്‍ തുറന്നു
X

യാത്രാവിലക്ക് നീങ്ങിയതോടെ യു.എ.ഇ - ഒമാൻ അതിർത്തികൾ കടന്ന് സഞ്ചാരികൾ എത്തി തുടങ്ങി. ഒമാനിൽ നിന്ന് എത്തിയ ആദ്യ യാത്രക്കാരെ സമ്മാനങ്ങൾ നൽകിയാണ് യു.എ.ഇ അധികൃതർ എതിരേറ്റത്.

കോവിഡിന് ശേഷം ആദ്യമായാണ് യു.എ.ഇ - ഒമാൻ അതിർത്തി പൂർണമായും വിദേശ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്. ആദ്യമായി കടന്നുവന്ന യാത്രക്കാർക്ക് അബൂദബി പൊലീസ് ഊഷ്മളമായ വരവേൽപാണ് നൽകിയത്. യാത്രക്കാർക്ക് പൂച്ചെണ്ടുകളും സമ്മാനപൊതികളും പൊലീസ് കൈമാറി.

അതിർത്തിയിൽ കോവിഡ് പരിശോധനക്കുമായി യു.എ.ഇ അതിർത്തിയിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജി.ഡി.ആർ.എഫ് അധികൃതരും അബൂദബി പൊലീസും അറിയിച്ചു. ഒമാനിൽ നിന്ന് യു.എ.ഇയിലേക്ക് വരുന്നതിന് 48 മണിക്കൂറിനകത്തെ പി.സി.ആർ നെഗറ്റീവ് ഫലവുമായാണ് അതിർത്തി കടക്കേണ്ടത്. അതിർത്തി കടന്നാൽ യു എ ഇയിൽ പിന്നെയും പി സി ആർ പരിശോധനയുണ്ടാകും. യു എ ഇയിൽ എത്തിയ ശേഷം ഇവർ നാലാം ദിവസവും എട്ടാം ദിവസവും പി സി ആർ ടെസ്റ്റിന് വിധേയരാകേണ്ടി വരുമെന്നാണ് നിലവിലെ നിയമം. റോഡ് അതിർത്തികൾ തുറന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ വിനോദ സഞ്ചാരവും ചരക്ക് ഗതാഗതവും കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story