കുടുതൽ രാജ്യങ്ങൾ സന്ദർശിച്ചവർക്ക് ആദരമൊരുക്കി ട്രാവലേഴ്സ് ക്ലബ്ബ്
അമ്പത് രാജ്യങ്ങൾ സന്ദർശിച്ച സൽമാൻ സലാം തക്വീൻ, നൗഷാദ് കുളങ്ങര എന്നിവരാണ് മുന്നിൽ

സലാല: ജോലിയുടെ ഭാഗമായും അല്ലാതെയും കുടുതൽ രാജ്യങ്ങൾ സന്ദർശിച്ച മലയാളി പ്രവാസികൾക്ക് ഉപഹാരം നൽകി സലാല ട്രാവലേഴ്സ് ക്ലബ്ബ്. സാദയിലെ ടോപാസ് റെസ്റ്റോറൻ്റിൽ നടന്ന ചടങ്ങിൽ ഇരുപത് പേർ ഉപഹാരം ഏറ്റുവാങ്ങി. അമ്പത് രാജ്യങ്ങൾ സന്ദർശിച്ച സൽമാൻ സലാം തക്വീൻ, നൗഷാദ് കുളങ്ങര എന്നിവരാണ് മുന്നിൽ.
ഷിജു ശശിധരൻ, റിയാസ് ടോ പാസ്, ജാഫർ, നാഫിഅ, അഹമദ് കബീർ, അബ്ദുൽ സലഫി, സൂപ്പി, അരുൺ, ജോർജ് കുട്ടി, സമീർ കെ.ജെ, ബെൻഷാദ്, അൻസാർ മുഹമ്മദ്, കബീർ കണമല തുടങ്ങി നിരവധി പേർ ഉപഹാരം ഏറ്റുവാങ്ങി. ഡോ: കെ.സനാതനൻ, റസൽ മുഹമ്മദ്, ഹുസൈൻ കാച്ചിലോടി എന്നിവർ ഉപഹാരം കൈമാറി. ക്ലബ്ബ് അഡ്മിൻമാരായ സിറാജ് സിദാൻ, ബാബു സിദ്ദീഖ്, ഫാറൂഖ് സലാല, ശിഹാബ് ആലടി, ഉസ്മാൻ, അനസ് എന്നിവർ നേതൃത്വം നൽകി. ജംഷാദ് അലി, ഫമീറ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Next Story
Adjust Story Font
16

