Quantcast

കുത്തിയൊലിക്കുന്ന വാദിയില്‍നിന്ന് കുട്ടികളെ സാഹസികമായി രക്ഷിച്ച ഒമാനി യുവാവിന് ആദരം

MediaOne Logo

Web Desk

  • Published:

    27 Jun 2022 3:58 AM GMT

കുത്തിയൊലിക്കുന്ന വാദിയില്‍നിന്ന് കുട്ടികളെ  സാഹസികമായി രക്ഷിച്ച ഒമാനി യുവാവിന് ആദരം
X

കുത്തിയൊലിക്കുന്ന വാദിയില്‍നിന്ന് രണ്ട് കുട്ടികളെ സാഹസികമായി രക്ഷിച്ച ഒമാനി യുവാവിന്‌ന സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ ആദരം. അലി ബിന്‍ നാസ്സര്‍ അല്‍ വര്‍ദി എന്ന യുവാവിനെയാണ് സിവില്‍ ഡിഫന്‍സ് മേധാവി അഭിനന്ദന സര്‍ട്ടിഫിക്കറ്റും ജാക്കറ്റും കൈമാറിയത്.

നിസ്വ വിലായത്തിലെ ബഹ്ലയില്‍ കുത്തിയൊഴുകുന്ന വാദിയില്‍നിന്നാണ് അലി വെള്ളിയാഴ്ച രണ്ട് കുട്ടികളെ സാഹസികമായി രക്ഷിച്ച് കരക്കെത്തിച്ചത്. വാദിക്ക് സമീപത്ത്‌നിന്ന് കയറും മറ്റ് സൗകര്യങ്ങളും നല്‍കി മറ്റുള്ളവരും ഇദ്ദേഹത്തിന് സഹായവുമായി എത്തിയിരുന്നു. യുവാവ് കുട്ടികളെ രക്ഷപ്പെടുത്തുന്നതിന്റ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.

TAGS :

Next Story