അറബിക്കടലിൽ ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടുന്നു ;ഒമാനെ നേരിട്ട് ബാധിച്ചേക്കില്ല
ചില മേഖലകളിൽ ഉയർന്നതും ഇടത്തരവുമായ മേഘങ്ങൾ രൂപപ്പെടാൻ സാധ്യത

മസ്കത്ത്: അറബിക്കടലിന് തെക്കുകിഴക്കായി രേഖാംശത്തിലും അക്ഷാംശത്തിലും ന്യൂനമർദം രൂപപ്പെടുന്നുണ്ടെന്ന് നാഷണൽ മൾട്ടി ഹസാർഡ് മുന്നറിയിപ്പ് കേന്ദ്രം. മധ്യഭാഗത്ത് മണിക്കൂറിൽ 31-50 കി.മീ വേഗത്തിൽ കാറ്റ് വീശുമെന്ന് കരുതപ്പെടുന്നു. സുൽത്താനേറ്റിൽ പ്രത്യാഘതമുണ്ടാക്കാതെ വടക്കുപടിഞ്ഞാറോട്ട് നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ ചില മേഖലകളിൽ ഉയർന്നതും ഇടത്തരവുമായ മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിംഗ് സെന്ററിലെ കാലാവസ്ഥാ വിദഗ്ധർ അപ്‌ഡേറ്റുകൾ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
Next Story
Adjust Story Font
16

