Quantcast

വീട്ടമ്മയെ ആക്രമിച്ച് മോഷണം; നോർത്ത് ഷർഖിയയിൽ രണ്ട് വീട്ടുജോലിക്കാർ അറസ്റ്റിൽ

മൂന്ന് കൂട്ടാളികളെയും പിടികൂടി

MediaOne Logo

Web Desk

  • Published:

    21 Aug 2025 5:23 PM IST

വീട്ടമ്മയെ ആക്രമിച്ച് മോഷണം; നോർത്ത് ഷർഖിയയിൽ രണ്ട് വീട്ടുജോലിക്കാർ അറസ്റ്റിൽ
X

മസ്‌കത്ത്: വടക്കൻ ഷർഖിയ ഗവർണറേറ്റിലെ അൽ ഖാബിൽ വിലായത്തിൽ നടന്ന അക്രമവും കവർച്ചയുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ സ്വദേശികളായ രണ്ട് വീട്ടുജോലിക്കാരെ റോയൽ ഒമാൻ പൊലീസ് (ആർഒപി) അറസ്റ്റ് ചെയ്തു. ആർഒപി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, വീട്ടമ്മയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും, കെട്ടിയിടുകയും, സ്വർണ്ണാഭരണങ്ങളും പണവും മൊബൈൽ ഫോണും മോഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്ത വീട്ടുജോലിക്കാരെയാണ് അറസ്റ്റ് ചെയ്തത്.

വടക്കൻ ഷർഖിയ പൊലീസ് കമാൻഡ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസുമായി സഹകരിച്ച് സീബ് വിലായത്തിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ രക്ഷപ്പെടാൻ സഹായിക്കുകയും മോഷ്ടിച്ച സാധനങ്ങൾ മാറ്റാൻ സഹായിക്കുകയും ചെയ്ത മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

TAGS :

Next Story