Quantcast

എണ്ണക്കപ്പലിനുനേരെ ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് കാണാതായ രണ്ട് ഇന്ത്യൻ നാവികർക്കായി തിരച്ചിൽ

'എംടി പെട്രോ ഡോൾഫിൻ'കപ്പലിലുണ്ടായിരുന്നത് 11 ഇന്ത്യക്കാർ

MediaOne Logo

Gulf Desk

  • Published:

    12 Oct 2026 2:15 PM IST

Two Indian seafarers reported missing following drone strike on tanker near Suhar
X

മസ്‌കത്ത്: ഒമാൻ തീരത്തെ സുഹാറിന് സമീപം എണ്ണക്കപ്പലിനുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് കാണാതായ രണ്ട് ഇന്ത്യൻ നാവികർക്കായി തിരച്ചിൽ തുടരുന്നു. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. നിക്കരാഗ്വയുടെ പതാകയുള്ള 'എംടി പെട്രോ ഡോൾഫിൻ' (MT Petro Dolphin) എന്ന എണ്ണക്കപ്പലിനുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് രണ്ട് നാവികരെ കാണാതായത്.

കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ നാവികരിൽ ഒമ്പതുപേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. കാണാതായവരെ കണ്ടെത്താനായി പ്രാദേശിക കോസ്റ്റ് ഗാർഡ് അധികൃതരും ബന്ധപ്പെട്ട ഏജൻസികളും ഊർജിത തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. എംബസി ഇവരുമായി നിരന്തര ബന്ധം പുലർത്തുന്നുണ്ട്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.


TAGS :

Next Story