അസ്ഥിരമായ കാലാവസ്ഥ, ഒമാനിൽ ഡിസംബർ 30 വരെ ശക്തമായ മഴക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
മുസന്ദം ഗവർണറേറ്റ്, വടക്കൻ പ്രവിശ്യകൾ, അറബിക്കടൽ തീരങ്ങൾ എന്നിവിടങ്ങളിലാകും അസ്ഥിര കാലാവസ്ഥ

മസ്കത്ത്: ഒമാനിൽ ഡിസംബർ 30 വരെ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. മുസന്ദം ഗവർണറേറ്റ്, വടക്കൻ പ്രവിശ്യകൾ, അറബിക്കടൽ തീരങ്ങൾ എന്നിവിടങ്ങളിലാണ് അസ്ഥിരമായ കാലാവസ്ഥ ഉണ്ടാവുകയെന്ന് പ്രവചിക്കപ്പെട്ടത്. അന്തരീക്ഷ ഉപരിതലത്തിലുള്ള ന്യൂനമർദത്തിന്റെ ഫലമായി വിവിധ പ്രദേശങ്ങളിൽ ഇടക്കിടെ വ്യത്യസ്ത തീവ്രതയിലുള്ള മഴപെയ്യാൻ സാധ്യതയുണ്ട്. നാളെ മുസന്ദം ഗവർണറേറ്റിൽ 5 മുതൽ 10 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഡിസംബർ 30, ചൊവ്വാഴ്ച വരെ വടക്കൻ പ്രവിശ്യകളിലും തീരദേശങ്ങളിലും മഴയ്ക്കുള്ള സാധ്യത തുടരും.
Next Story
Adjust Story Font
16

