Quantcast

കേന്ദ്ര മന്ത്രി വി. മുരളീധരൻ രണ്ട്​ ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തും

മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്​ടോബർ മൂന്നിന് സംഘടിപ്പിക്കുന്ന പരിപാടിയിൽ സംബന്ധിക്കും

MediaOne Logo

Web Desk

  • Updated:

    2022-09-27 11:42:24.0

Published:

27 Sep 2022 11:40 AM GMT

കേന്ദ്ര മന്ത്രി വി. മുരളീധരൻ രണ്ട്​ ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തും
X

ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ രണ്ട്​ ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തും. ഒക്​ടോബർ മൂന്ന്​, നാല്​ തീയതികളിലായിരിക്കും ഒമാനിൽ എത്തുകയെന്ന്​ ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്​ടോബർ മൂന്നിന്​ എംബസിയിൽ രാവിലെ 8.15 മുതൽ 9:30വരെ സംഘടിപ്പിക്കുന്ന പരിപാടിയിൽ മന്ത്രി സംബന്ധിക്കും.

'ഇന്ത്യ-ഒമാൻ, ഒരു രാഷ്ട്രീയ യാത്ര' എന്ന വിഷയത്തിൽ ഇന്ത്യൻ ആർട്ടിസ്റ്റ് സേദുനാഥ് പ്രഭാകരന്റെ ചിത്രപ്രദർശനവും എംബസിയുടെ പുതുതായി രൂപകൽപ്പന ചെയ്ത ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ഒക്​ടോബർ നാലിന്​ വൈകീട്ട്​ 4.45ന്​ എംബസി അങ്കണത്തിൽ പ്രവാസി സമൂഹം സ്വീകരണ പരിപാടിയും ഒരുക്കിയിട്ടുണ്ട്​.

TAGS :

Next Story