Quantcast

വടകര സഹൃദയ വേദി ഓണാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    26 Sept 2022 10:15 AM IST

വടകര സഹൃദയ വേദി   ഓണാഘോഷം സംഘടിപ്പിച്ചു
X

ഒമാനിൽ വടകര സഹൃദയ വേദി ഓണാഘോഷം സംഘടിപ്പിച്ചു. 'ശ്രാവണോത്സവം'എന്ന പേരിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി വടകര നിവാസികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ചരിത്ര ഗ്രന്ഥരചയിതാവും തുഞ്ചത്ത് എഴുത്തച്ഛൻ ശ്രേഷ്ട പുരസ്‌കാര ജേതാവുമായ പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സാമൂഹിക ജീവിതത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന വർത്തമാന കാലത്ത് മതനിരപേക്ഷ സംസ്‌കാരത്തിന്റെ മൂല്യങ്ങളും മാനവികതയുടെ നന്മയും കൂട്ടിയിണക്കുന്ന ഇത്തരം കൂട്ടായ്മകളുടെ പ്രസക്തി അനുദിനം വർധിച്ചുവരികയാണന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് മൊയ്തു വെങ്ങിലാട്ട് അധ്യക്ഷത വഹിച്ചു. വടകര സൗഹൃദവേദി രക്ഷാധികരികളായ ബാബു കൊളോറ പി. ഹരീന്ദ്രനാഥിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും സുരേഷ് അക്കമഠത്തിൽ ആശംസ നേരുകയും ചെയ്തു. കൾച്ചറൽ പ്രോഗ്രാം കോഡിനേറ്റർ ഉല്ലാസ് ചേരിയാന്റെ നേതൃത്വത്തിൽ നടത്തിയ കലാപരിപാടികളിൽ അഭി ചാത്തന്നൂരും ഷിബു ഗിന്നസിന്റെയും കലാപ്രകടനങ്ങൾ ശ്രദ്ധേയമായി. 400ൽപരം വടകര നിവാസികൾ പങ്കെടുത്ത പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വടകര സഹൃദയവേദി ജനറൽ സെക്രട്ടറി വിനോദ് ഒ.കെ സ്വഗതവും പ്രോഗ്രാം കൺവീനർ സുധീർ ചന്ത്രോത്ത് നന്ദിയും പറഞ്ഞു.

TAGS :

Next Story