ഒമാനിൽ വിസാ മെഡിക്കൽ നടപടി ലളിതമാക്കുന്നു

പ്രവാസികൾക്ക് ആശ്വാസമായി ഒമാനിൽ വിസാ മെഡിക്കൽ നടപടികൾ ലളിതമാക്കി. സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ ഈടാക്കിയിരുന്ന പരിശോധനാ ഫീസ് ഒഴിവാക്കി ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സബ്തിയാണ് ഉത്തരവിറക്കിയത്.
പുതിയ ഭേദഗതികളനുസരിച്ച്, പരിശോധനയ്ക്കുള്ള അപേക്ഷ സനദ് ഓഫിസുകൾ വഴി 30 റിയാൽ അടച്ച് സമർപ്പിക്കണം. അതിനുശേഷം, പ്രവാസികൾക്ക് അംഗീകൃത സ്വകാര്യ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ ഫീസ് നൽകാതെ ആവശ്യമായ വൈദ്യപരിശോധന നടത്താൻ കഴിയും.
നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പരിശോധന കഴിഞ്ഞുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുകയും ചെയ്യും. നേരത്തെ, പ്രവാസികൾ ആരോഗ്യ മന്ത്രാലയത്തിൽ അടക്കേണ്ട ഫീസിന് പുറമെ സ്വകാര്യ ആരോഗ്യ സ്ഥാപനത്തിന് ചാർജുകൾ നൽകണമായിരുന്നു. ഇതാണ് അധികൃതർ റദ്ദാക്കിയിരിക്കുന്നത്.
Next Story
Adjust Story Font
16

