Quantcast

മഴ തുടരും...ഒമാനിലെ 8 ഗവർണറേറ്റുകളിൽ നാളെയും വർക്ക് ഫ്രം ഹോം

ഓൺലൈൻ യോ​ഗ്യമായ ജോലികൾക്കെല്ലാം ബാധകം

MediaOne Logo

Web Desk

  • Updated:

    2026-03-24 15:56:13.0

Published:

24 March 2026 9:22 PM IST

Weather update: Oman extends remote working to March 25 across 8 governorates including Muscat
X

മസ്കത്ത്: ഒമാനിൽ ശക്തമായ മഴ തുടരുന്നതിനാൽ എട്ട് ഗവർണറേറ്റുകളിൽ നാളെയും പൊതു, സ്വകാര്യ മേഖലകളിൽ വർക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കാൻ തൊഴിൽ മന്ത്രാലയം. അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഈ തീരുമാനം. മസ്‌കത്ത്, വടക്കൻ, തെക്കൻ ബാത്തിന, മുസന്ദം, ബുറൈമി, ദാഹിറ, ദാഖിലിയ, വടക്കൻ ഷർഖിയ ​ഗവർണറേറ്റുകളിലാണ് ഉത്തരവ് ബാധകമാകുക. നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെന്റും നാഷണൽ മൾട്ടി-ഹസാർഡ് ഏർലി വാണിങ് സെന്ററും ഏകോപിപ്പിച്ചാണ് ഈ നടപടി സ്വീകരിച്ചത്.

കനത്ത മഴ കാരണം വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സങ്ങൾക്കും സാധ്യതയുള്ളതിനാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനണ് തീരുമാനം. മഴ തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം മഴക്കെടുതിയിൽ ഒമാനിൽ ആകെ മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം ബർക്കയിൽ വെള്ളക്കെട്ടിൽ വീണ് ഏഴ് വയസുകാരൻ മരിച്ചിരുന്നു. അപകടത്തെ തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

TAGS :

Next Story