Quantcast

ഭരണകൂട വേട്ടക്കെതിരെ വിശ്രമമില്ലാതെ പോരാടുമെന്ന് കെഎം ഷാജി

MediaOne Logo

Web Desk

  • Published:

    13 Oct 2023 7:46 PM GMT

ഭരണകൂട വേട്ടക്കെതിരെ വിശ്രമമില്ലാതെ   പോരാടുമെന്ന് കെഎം ഷാജി
X

രാഷ്ട്രീയ എതിരാളികളെ അധികാരമുപയോഗിച്ച് വേട്ടയാടാനാണ് തീരുമാനമെങ്കിൽ അതിനെതിരെ വിശ്രമമില്ലാത്ത പോരാടുമെന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി പറഞ്ഞു. വിമർശനങ്ങളെ ഉൾകൊള്ളാൻ കഴിയാത്ത ഭരണകൂടം ഫാസിസത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.

സലാല കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സിഎച്ച് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കെഎം ഷാജി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടിടി ഇസ്മായിൽ സിഎച്ച് അനുസ്മരണ പ്രഭാഷണം നടത്തി.

സമ്മേളനം സലാല കെഎംസിസി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ടഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുസ്തഫ ഫലൂജ അധ്യക്ഷനായിരുന്നു. കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി, സലാം ഹാജി വിപി, അനസ് ഹാജി, നാസർ കമൂണ, ജമാൽ കെ.സി, ഷൌക്കത്ത് പുറമണ്ണൂർ, റസാഖ് സ്വിസ് എന്നിവർ സംസാരിച്ചു.

അൻസാർ ചേലോട്ട്, ബഷീർ മൂസ, കെപിഎം കോയ, അലി ഹാജി എന്നിവർ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി മുനീർ വിസി സ്വാഗതവും നൗഫൽ കായക്കൊടി നന്ദിയും പറഞ്ഞു.

TAGS :

Next Story