Quantcast

75കോടി സംഭാവന നേടി 'വൺ ബില്യൺ മീൽസ്​'; 1.2ലക്ഷം ദാതാക്കളിൽ നിന്നാണ് തുക സ്വരൂപിച്ചത്

പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയുൾപ്പെടെ 1.2ലക്ഷത്തിലധികം ദാതാക്കളിൽ നിന്നാണ് ഇത്രയും സംഭാവനകൾ ലഭിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-04-13 19:43:14.0

Published:

13 April 2023 5:30 PM GMT

75കോടി സംഭാവന നേടി വൺ ബില്യൺ മീൽസ്​; 1.2ലക്ഷം ദാതാക്കളിൽ നിന്നാണ് തുക സ്വരൂപിച്ചത്
X

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച 'വൺ ബില്യൺ മീൽസ്​' പദ്ധതിയിലേക്ക്​ ലഭിച്ചത്​ 74കോടി ദിർഹം. റമദാനിലെ 20ദിവസങ്ങളിലാണ് ഇത്രയും പണം സ്വരൂപിച്ചത് . പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയുൾപ്പെടെ 1.2ലക്ഷത്തിലധികം ദാതാക്കളിൽ നിന്നാണ് ഇത്രയും സംഭാവനകൾ ലഭിച്ചത്.

കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ്​​ സഹായമെത്തിച്ചത്​. 2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്​. സ്വകാര്യ സ്ഥാപനങ്ങളും വ്യക്​തികൾക്കും പദ്ധതിയിലേക്ക്​ സംഭാനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ്​ ആളുകളിലേക്ക്​ എത്തുക. 2020ൽ 10 മില്യൺ മീൽസ്​ പദ്ധതിയും 2021ൽ 100 മില്യൺ മീൽസ്​ കാമ്പയിനും നടപ്പാക്കിയിരുന്നു​. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ്​ കഴിഞ്ഞ വർഷം മുതൽ ശതകോടി ഭക്ഷണപൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്​​.

10 ദിർഹമാണ്​ ഏറ്റവും കുറഞ്ഞ സംഭാവന തുക. 1billionmeals.ae എന്ന വെബ്​സൈറ്റ്​ വഴി തുക കൈമാറാം. അല്ലെങ്കിൽ എമിറേറ്റ്​സ്​ എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക്​ അക്കൗണ്ടിലേക്ക്​ പണം അയച്ചും സംഭാവന ചെയ്യാം. മൊബൈൽ ഫോണിലെ ബാലൻസിൽ നിന്ന്​ തുക അടക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്​.

TAGS :

Next Story