Quantcast

ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ യാത്രാ സൌകര്യം പുനഃസ്ഥാപിച്ചു

ആദ്യ യാത്രക്കാര്‍ ഇന്നലെ രാത്രിയോടെ ദോഹയിലെത്തി

MediaOne Logo

Web Desk

  • Updated:

    2021-07-16 01:22:02.0

Published:

16 July 2021 1:20 AM GMT

ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ യാത്രാ സൌകര്യം പുനഃസ്ഥാപിച്ചു
X

ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ യാത്രാ സൌകര്യം പുനഃസ്ഥാപിച്ചു. ആദ്യ യാത്രക്കാര്‍ ഇന്നലെ രാത്രിയോടെ ദോഹയിലെത്തി. ദോഹ വഴി സൌദിയിലേക്ക് യാത്ര ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ പേരും എത്തിച്ചേര്‍ന്നിരിക്കുന്നത്.

പാലക്കാട് എടത്തനാട്ടുകര സ്വദേശികളായ ബഷീര്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ഓണ്‍ അറൈവല്‍ സൌകര്യം വഴി കൊച്ചിയില്‍ നിന്നും ദോഹയിലെത്തിയത്. ഖത്തര്‍ അംഗീകൃത വാക്സിനേഷന്‍ രണ്ട് ഡോസുമെടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് ഇഹ്തിറാസ് വെബ്സൈറ്റ് വഴി പ്രീ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ഇവര്‍ക്ക് യാത്ര സാധ്യമായത്.

ഓണ്‍ അറൈവല്‍ വഴിയുള്ള ആദ്യ യാത്രക്കാരായതിനാല്‍ തന്നെ കൊച്ചിയിലും പിന്നീട് ദോഹയിലെത്തിയപ്പോഴും നടപടിക്രമങ്ങളില്‍ ചെറിയ താമസം നേരിട്ടതായി ഇരുവരും പറയുന്നു. ഇനി ദോഹയില്‍ 15 ദിവസം തങ്ങിയതിന് ശേഷം ഇവര്‍ക്ക് സൌദിയിലേക്ക് യാത്ര ചെയ്യാം.



TAGS :

Next Story