Quantcast

നവംബറിൽ ഖത്തറിലെത്തിയത് ആറു ലക്ഷം വിദേശികൾ

ഫുട്ബോള്‍ ആരാധകര്‍ക്കൊപ്പം ഖത്തര്‍ ടൂറിസത്തിന്റെ പ്രചാരണങ്ങളും വലിയ തോതില്‍ വിദേശ ടൂറിസ്റ്റുകളെ ഖത്തറിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-12-27 18:31:44.0

Published:

27 Dec 2022 10:57 PM IST

നവംബറിൽ ഖത്തറിലെത്തിയത് ആറു ലക്ഷം വിദേശികൾ
X

ദോഹ: നവംബറില്‍ ഖത്തറിലെത്തിയത് 6 ലക്ഷം വിദേശികള്‍. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട സമയത്താണ് ഇത്രയും സന്ദര്‍ശകര്‍ എത്തിയത്. സൗദിയിൽ നിന്നും ഇന്ത്യയില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ ഖത്തറിലെത്തിയത്.

നവംബര്‍ ഒന്നുമുതലാണ് ഹയാ കാര്‍ഡ് വഴി ഖത്തറിലേക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്. ഇതേസമയം തന്നെ ഇഹ്തിറാസ് രജിസ്ട്രേഷന്‍ അടക്കമുള്ള നിബന്ധനകളും ഒഴിവാക്കിയിരുന്നു. ലോകകപ്പിന്റെ മുന്നോടിയായും ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ സമയത്തുമായാണ് 6 ലക്ഷം സന്ദര്‍ശകര്‍ ഖത്തറിലെത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതില്‍ 16 ശതമാനവും അയല്‍ രാജ്യമായ സൌദി അറേബ്യയില്‍ ‌നിന്നാണ്. ഇന്ത്യയാണ് തൊട്ടുപിന്നില്‍ , 8 ശതമാനം, അമേരിക്ക, ഇംഗ്ലണ്ട്, മെക്സിക്കോ, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ ഫുട്ബോള്‍ ആരാധകര്‍ ഖത്തറിലെത്തി. ഫുട്ബോള്‍ ആരാധകര്‍ക്കൊപ്പം ഖത്തര്‍ ടൂറിസത്തിന്റെ പ്രചാരണങ്ങളും വലിയ തോതില്‍ വിദേശ ടൂറിസ്റ്റുകളെ ഖത്തറിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്

Next Story