ഖത്തറിൽ മലയാളി വാഹനമിടിച്ച് മരിച്ചു
കോഴിക്കോട് ചെറുവാടി സ്വദേശി സുബൈർ അൽ കൗസരിയാണ് മരിച്ചത്

ഖത്തറിൽ മലയാളി വാഹനമിടിച്ച് മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി സുബൈർ അൽ കൗസരിയാണ് മരിച്ചത്. 56 വയസായിരുന്നു. വാഹനാപകടത്തെതുടർന്നാണ് മരണം.. . ഗ്രന്ഥകാരനും മികച്ച വാഗ്മിയുമായിരുന്നു. അൽ ഏബിൾ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. അൽ ഏബ്ൾ ഗ്രൂപ്പ് ചെയര്‍മാനും മീഡിയവൺ അഡ്വൈസറി ബോര്‍ഡ് അംഗവുമായ സിദ്ദിഖ് പുറായിലിന്‍റെ സഹോദരനാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
Next Story
Adjust Story Font
16

