Quantcast

ഖത്തറിൽ പുക ശ്വസിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

ഒക്ടോബർ അഞ്ചിന് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് കാത്തിരിക്കെയാണ് ദുരന്തം

MediaOne Logo

Web Desk

  • Published:

    26 Sept 2024 10:19 PM IST

A native of Kozhikode died due to smoke inhalation in Qatar
X

ദോഹ: ഖത്തറിൽ പുക ശ്വസിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. ചെത്തിൽ ഷെഫീഖാ(36) ണ് മരിച്ചത്. ഈ മാസം 19നായിരുന്നു റയ്യാനിൽ ഷഫീഖ് താമസിച്ച വില്ലയിലെ തൊട്ടടുത്ത മുറിയിൽ ഷോർട്‌സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായത്. പുകശ്വസിച്ച് അബോധാവസ്ഥയിലായ ഷഫീഖ് ചികിത്സയിലായിരുന്നു.

ഒക്ടോബർ അഞ്ചിന് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് കാത്തിരിക്കെയാണ് ദുരന്തം. ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് സംസ്‌കാര സമിതിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാളെ പുലർച്ചെയോടെ നാട്ടിലെത്തിക്കും.

Next Story